KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ 36-ാമത് സംസ്ഥാനസമ്മേളനം

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ  സംസ്ഥാന ക​​​ണ്‍വെന്‍ഷന്‍ 8-03-2014നു കാലത്തു 10 മണിക്ക് @Govt:Girls HS ERNAKULAM

जयतु जयतु संस्कृतवाणी


ചലച്ചിത്രസംവിധായകന്‍ ശ്രീ.മനോജ് കാന ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നു.

കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷന്‍ 2014-15 വര്‍ഷത്തെ സംസ്ഥാന സമ്മേ​ളനം മലപ്പുറം ജില്ലയില്‍



പതാക സംസ്ഥാനസമിതി അംഗം കെ കെ പരമേശ്വരന്‍ ഏറ്റുവാങ്ങുന്നു.

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ (D&P), 36ാം സംസ്ഥാനസമ്മേളനം 2014 ഫെബ്രുവരി 20,21,22 തീയതികളിലായി പുണ്യഭൂമിയായ പത്തനംതിട്ടയില്‍ ശക്തിഭദ്രനഗറില്‍ (തിരുവല്ല സത്രം ഹാള്‍) നടന്നു. ശാസ്ത്രചൂഡാമണി ഡോ.കെ.പി.കേശവന്‍ നമ്പൂതിരി മണ്ഡപത്തില്‍ KDSTF സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തിയതോടെ ഉദ്ഘാടനസഭ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.പ്രതാപചന്ദ്രവര്‍മ്മ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് പ്രശസ്തചലച്ചിത്രസംവിധായകന്‍ ശ്രീ.മനോജ് കാനയായിരുന്നു. സംസ്കൃതഭാഷയുടെ പുനരുദ്ധാരണത്തിന് ജനകീയപരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹമഭിപ്രായപ്പെട്ടു. ഉച്ചയ്ക്കു ശേഷം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു വന്ന സംസ്കൃതാധ്യാപകരെ കൊണ്ട് സമ്പന്നമായ സദസ്സില്‍ പ്രതിനിധി സമ്മേളനം നടന്നു. തുടര്‍ന്ന് കലാസന്ധ്യയില്‍ കുറിച്ചിത്താനം ജയകുമാര്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.

21 വെള്ളി രാവിലെ ശ്രീ. കവിയൂര്‍ ശിവരാമ അയ്യര്‍ മണ്ഡപത്തില്‍ നടന്ന സംസ്കൃതസംസ്കൃതി സമ്മേളനം അഡ്വ.കെ.ശിവദാസന്‍ നായര്‍ (MLA) ഉദ്ഘാടനം ചെയ്തു ഉച്ചക്കു 1.30നു ശക്തിഭദ്ര മണ്ഡപത്തില്‍ സമാപനസമ്മേളനവും യാത്രയയപ്പുസമ്മേളനവും നടന്നു.

******* 

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ (D&P), 36-ാമത് സംസ്ഥാനസമ്മേളനം 2014 ഫെബ്രുവരി 20,21,22 തീയതികളിലായി പുണ്യഭൂമിയായ പത്തനംതിട്ട തിരുവല്ല സത്രം ഹാളില്‍ നടന്നു. സംസ്കൃതഭാഷയുടെ പുനരുദ്ധാരണത്തിന് ജനകീയപരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ചലച്ചിത്രസംവിധായകന്‍ ശ്രീ.മനോജ് കാന ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടഭിപ്രായപ്പെട്ടു.

Sanskrit Books संस्कृतग्रन्थाः