KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

പ്രതിഷേധപ്രമേയം 2013 JUNE 22

വിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതത്തോടുള്ള ഈ കടുത്ത അവഗണനക്കെതിരെ 2013 ജൂണ്‍ 22-ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ചേർന്ന കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ  "പ്രതിഷേധ കൂട്ടായ്മ" ശ്രീ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു 

പ്രതിഷേധപ്രമേയം 2013 JUNE 22

കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ  2013 ജൂണ്‍ 22-ന്  തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ  അവതരിപ്പിക്കുന്ന പ്രതിഷേധപ്രമേയം 


കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് മുതൽ സംസ്കൃതപഠനം ആരംഭിക്കുക എന്നുള്ളത് സംസ്കൃത സ്നേഹികളുടെ ചിരകാല ആഗ്രഹമായിരുന്നു. കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രക്ഷോഭത്തിന്റെയും  രാഷ്ട്രിയ സാമൂഹിക സാമുദായിക സാംസ്കാരിക രംഗങ്ങളിലെ ഒട്ടനവധി വ്യക്തികളുടെ നിരന്തരമായ പരിശ്രമത്തിന്റെയും ഫലമായി 2012 സെപ്തംബർ 26-ന്  ചേർന്ന മന്ത്രിസഭായോഗത്തിൽ ഒന്നാം ക്ലാസ് മുതൽ സംസ്കൃതപഠനം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.തുടർന്ന് സെപ്തംബർ 29-ന്  ഇത് സംബന്ധിച്ച ഉത്തരവ് (GO(MS)307/2012) പൊതു വിദ്യാഭ്യാസവകുപ്പ്  ഇറക്കുകയുമുണ്ടായി. എന്നാൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌ സൈറ്റിൽ പോലും ഇടം കാണാത്ത ഈ ഉത്തരവിന്മേൽ ഒരു നടപടിയും നാളിതുവരെ കൈക്കൊള്ളാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറായിട്ടില്ല. സിലബസ്സോ, പാഠപുസ്തകമോ, പീരിയഡോ നിശ്ചയിക്കാതെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാം ക്ലാസിലെ സംസ്കൃതപഠനം അച്ചടിച്ച കടലാസിൽ മാത്രം ഒതുങ്ങുകയായിരുന്നു.
വിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതത്തോടുള്ള ഈ കടുത്ത അവഗണനക്കെതിരെ 2013 ജൂണ്‍ 22-ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ചേർന്ന കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ "പ്രതിഷേധ കൂട്ടായ്മ" ഈ പ്രമേയത്തിലൂടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Sanskrit Books संस्कृतग्रन्थाः