ഭാരതീയ ഇതിഹാസങ്ങളും പുരാണങ്ങളും പഞ്ചതന്ത്രം പോലുള്ള
പ്രാചീന സംസ്കൃത കൃതികളും വായിക്കാതെ നമുക്കൊരിക്കലും
സനാതന മൂല്യങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ കഴിയില്ല.
ഏതു സാഹിത്യത്തിന്റേയും ഏതു കലയുടേയും അന്തർധാര
മേൽ പറഞ്ഞ കൃതികൾതന്നെയാണെന്നതിൽ സംശയമില്ല.
സംസ്കൃത ഭാഷയിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് മലയാളം ഇത്രയും ശ്രേഷ്ഠമായത്.
എറണകുളം തേവര സെന്റ് മേരീസ് വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തുകൊണ്ട് കുട്ടികളുമായി സർഗസല്ലാപം നടത്തുകയായിരുന്നു കേന്ദ്ര അക്കാദമി അവാർഡ് ജേതാവും ബാലസാഹിത്യ കാരനുമായ സിപ്പി പള്ളിപ്പുറം.