KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

ക്ലസ്റ്റർ യോഗങ്ങൾ പ്രതിഷേധ യോഗങ്ങളായി

കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്ത് നടന്ന സ്കൂള്‍ അധ്യാപകരുടെ സംസ്കൃതം ക്ലസ്റ്റര്‍ പരിശീലനം കേരളത്തിലുടനീളം പ്രതിഷേധ യോഗങ്ങളായി. പുതുതായി അച്ചടിച്ച പാഠപുസ്തകങ്ങള്‍ പലവിദ്യാലയങ്ങള്‍ക്കും ഇപ്പോഴും കിട്ടാത്തതാണ് അധ്യാപകരെ പ്രകോപിതരാക്കിയത്.സംസ്കൃതം പഠിക്കാന്‍  ഒന്നാം ക്ലാസില്‍ മാത്രം ഈ വര്‍ഷം ചേര്‍ന്ന കുട്ടികളുടെ എണ്ണം 25000 ആണെന്നിരിക്കെ  അച്ചടിച്ചത് 2000 പാഠപുസ്തകങ്ങള്‍ മാത്രമാണെന്നത് വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റിന്റെ സംസ്‌കൃതത്തോടുള്ള അവഗണന വ്യക്തമാക്കുന്നതാണ് . അറബിക് ഉറുദു തുടങ്ങിയ മറ്റു ന്യൂനപക്ഷ ഭാഷകള്‍ക്ക് അച്ചടിച്ച പുസ്തകങ്ങള്‍ പല ബുക്ക്‌ ഡിപ്പോകളിലും ഇപ്പോഴും ബാക്കിയാണ്. അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങള്‍ പല സബ് ജില്ലകളിലും ഇതുവരെ കിട്ടിയിട്ടില്ല.
പാഠപുസ്തകങ്ങളും കൈപുസ്തകങ്ങളും ഉടനെ ലഭ്യമായില്ലെങ്കില്‍ അടുത്ത ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്ക്കരിക്കുമെന്ന് സംസ്കൃത അധ്യാപക ഫെഡറേഷന്‍ ഭാരവാഹികൾ അറിയിച്ചു.





Sanskrit Books संस्कृतग्रन्थाः