KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

 ഫാദർ പോൾ തേലക്കാടന്റെ മലയാള ലേഖനത്തിൽ  92% വും  സംസ്കൃത പദങ്ങൾ
 ലേഖനം സംസ്കൃ ത ത്തെയും സംസ്കാരത്തെയും കൊഞ്ഞനം കുത്തിക്കൊണ്ടു്.

പ്രതികരണക്കുറിപ്പ്‌ -

16-10 2015 വെള്ളിയാഴ്ചത്തെ മാതൃഭുമിയിൽ ഫാദർ പോൾ തേലക്കാടിന്റെ ലേഖനം വായിച്ചു. അദ്ദേഹത്തിനു അഭിപ്രായ സ്വാതന്ത്രൃം ഉണ്ട്. അത് പ്രകടിപ്പിക്കുകയുമാവാം. എന്നാൽ അത് ചത്ത സംസ്കൃതം എന്ന ഒരു പരാമർശം നടത്തിയതിലൂടെ സ്വയം ചെറുതാവുകയാണ് അദ്ദേഹം  ചെയ്തത്. ലേഖനത്തിന് ഉപയോഗിച്ച ഭാഷയിലെ 92 % ശബ്ദങ്ങൾ സംസ്കൃതമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനില്ലാതെ പോയി. മതമേലധ്യക്ഷനായ അദ്ദേഹത്തിന് ഇത് ഒട്ടും  ഭൂഷണമല്ല. മാതൃഭുമിയിൽ തന്നെ സംസ്കൃതം സംസാരിക്കുന്ന കേരളത്തിലെ 450 കുടുംബങ്ങളുടെ വാർത്ത വന്നിരുന്നുവല്ലോ .ആ കാശവാണി, ദൂരദർശൻ ,ജനം ടി വി തുടങ്ങിയവയിൽ നിത്യേന സംസ്കൃത വാർത്താപ്രക്ഷേപണം ഉളളതും അദ്ദേഹം അറിഞ്ഞില്ല.! ആധുനിക ഇന്റർ നെറ്റ് യുഗത്തിൽ ഓണ്‍ ലൈൻ സംസ്കൃത പത്രം തന്റെ തൊട്ട് അടുത്ത് ആരംഭിച്ചതും ഒരു പത്രാധിപരായ അദ്ദേഹം അറിഞ്ഞില്ലാ.! 15 യൂനിവേഴ്സിറ്റികൾ ഉള്ള ഏക മാത്ര ഭാഷ സംസ്കൃതമാണെന്നതും അറിഞ്ഞില്ല.!  ഭരണ ഘടനയിലെ 8 മത് അനുച്ഛേദത്തിലെ 18 ആധുനിക ഭാഷകളിലൊന്ന് സംസ്കൃതമാണെന്നും ഫാദർ അറിഞ്ഞില്ല !. ഇംഗ്ലീഷുകാർ പണ്ടെന്നോ എഴുതി വച്ചത് പുനരുച്ചരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. കേരളത്തിലെ സംസ്കൃത സമൂഹം ഒരിക്കലും ഇത് പൊറുക്കില്ല. തീർച്ച.
മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത് . കേരളത്തിൽ ഒന്നാം  ക്ലാസുമുതൽ ഹയർ സെക്കന്ററി വരെയും കോളജ് തലത്തിലും വരെ പഠിക്കുന്ന സംസ്കൃത വിദ്യാർത്ഥികളെ അദ്ദേഹം കണ്ടില്ല!

പി.രമേശ് നമ്പീശൻ
സംസ്കൃതാധ്യാപകഫെഡറേഷൻ
സംസ്ഥാന ഉപാധ്യക്ഷൻ
ഐക്കരപ്പടി ,മലപ്പുറം

Sanskrit Books संस्कृतग्रन्थाः