രാമാ .... ജാനകീ ജാനേ !!! കൃഷ്ണകൃപാസാഗരം!!!
കൊച്ചി : മലയാള ചലച്ചിത്രഗാന ശാഖയ്ക്കും കവിതയ്ക്കും ഭക്തിയുടെ ചന്ദനക്കുറിയും പ്രണയത്തിന്റെ സുറുമയും ചാര്‍ത്തിയ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഖബറടക്കം നാളെ തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദില്‍ നടക്കും.
മലയാളത്തിലെ ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ കവികളില്‍ ഒരാളാണ്. മരം, വനദേവത, നീലത്താമര എന്നീ മൂന്ന് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. നൂറ്റിയമ്പതോളം ചലച്ചിത്രഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച പല പ്രണയഗാനങ്ങളുടെയും രചയിതാവ് യൂസഫലിയാണ്. സംസ്കൃതഭാഷയില്‍ ചലച്ചിത്രഗാനങ്ങള്‍ രചിച്ച ഒരേയൊരു ഇന്ത്യന്‍ കവിയാണ് യൂസഫലി. (രാമാ .... ജാനകീ ജാനേ, ചിത്രം ധ്വനി )
ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്. 2000 ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.
1934ല്‍ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലായിരുന്നു ജനനം. നിയമത്തില്‍ ബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, അനുരാഗഗാനം പോലെ ആലില തുടങ്ങിയവാണ് പ്രധാന കൃതികള്‍. മരം, വനദേവത, നീലത്താമര എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
മൂടുപടത്തിലെ മൈലാഞ്ചിത്തോപ്പില്‍ ആണ് രചന നിര്‍വഹിച്ച ആദ്യ ചലച്ചിത്രഗാനം. ജി.ദേവരാജനൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത്. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. എക്കാലത്തേയും മികച്ച ഹിറ്റുകള്‍ സംഭാവന ചെയ്യുകയും ചെയ്തു.
യൂസുഫലി കേച്ചേരിയടെ ഹിറ്റ് ഗാനങ്ങള്‍

- ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ
- പതിനാലാം രാവുദിച്ചത്
- ഓമലാളെ കണ്ടു ഞാന്‍
- അനുരാഗ ഗാനം പോലെ
- അനുരാഗ ലോല ഗാത്രി
- അനുരാഗക്കളരിയില്‍
- അക്കരയിക്കരെ നിന്നാലെങ്ങനെ
- അഞ്ചു ശരങ്ങളും
- ആലില കണ്ണാ
- മറന്നോ നീ നിലാവില്‍
- പേരറിയാത്തൊരു നൊമ്പരത്തെ
- മാനസനിളയില്‍
- വൈശാഖ സന്ധ്യേ
- ശിശിരമേ
- കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
- കൃഷ്ണകൃപാസാഗരം (സംസ്കൃതം )
- രാമാ.... ജനകീ ജാനേ (സംസ്കൃതം )
- വടക്ക് നിന്ന പാറിവന്ന വാനമ്പാടി
- കണ്ണാടി ആദ്യമായെന്‍
- സംഗീതമേ അമര സല്ലാപമേ
- ഇശല്‍തേന്‍കണം
- ഇന്നെന്റെ ഖല്‍ബിലെ
- തമ്പ്രാന്‍ കൊടുത്തത് മലരമ്പ്
- സ്വര്‍ഗം താണിറങ്ങിവന്നതോ
- വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
ആദരാഞ്ജലികൾ അര്‍പ്പിച്ചുകൊണ്ട്
വാര്‍ത്താ വിഭാഗം "സംസ്കൃത ധ്വനി " 21-03-2015