KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

സംസ്കൃതം പരീക്ഷയുടെ ചോദ്യ പേപ്പര്‍ അപൂര്‍ണം

അഞ്ചാം ക്ലാസിലെ സംസ്കൃതം പരീക്ഷയുടെ ചോദ്യ പേപ്പര്‍ അപൂര്‍ണം

   എറണാകുളം ജില്ലയിൽ അച്ചടിച്ചു വിതരണം ചെയ്ത അഞ്ചാം തരത്തിലെ സംസ്കൃതം ചോദ്യപേപ്പറിൽ രണ്ടാം പേജ് അച്ചടിക്കാതെ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ചോദ്യപേപ്പര്‍ കണ്ട അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ഞെട്ടി. ആകെ അഞ്ചു പ്രവർത്തനങ്ങളാണ് ചെയ്യേണ്ടത്, അതിൽ രണ്ടിലെ ഉപചോദ്യവും മൂന്നും നാലും പ്രവര്‍ത്തനങ്ങളും അതിന്റെ ഉപ ചോദ്യങ്ങളുമാണ് ഇല്ലാതിരുന്നത്. ചോദ്യക്കടലാസുകൾ അച്ചടിച്ചു വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം എസ് എസ് എ -യ്ക്കാണ്. ചോദ്യക്കടലാസിലെ പേജ് നമ്പര്‍ 1/3, 3/3 എന്നത് 1/2/, 2/2എന്ന് തിരുത്തിയതിനു ശേഷമാണ് അച്ചടിച്ചത് എന്നതും  ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിൽ വിതരണം ചെയ്ത ചോദ്യക്കടലാസുകളും ഇത്തരത്തിൽ അപൂർണമായതാണ്.
ഈ വര്‍ഷം സംസ്കൃത പാഠപുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള കൈ പുസ്തക വിതരണവും ജനുവരി മാസത്തോടെ മാത്രമേ സർക്കാരിനു പൂര്‍ത്തിയക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇരുപത്തയ്യായിരത്തോളം  അച്ചടിക്കേണ്ടിയിരുന്ന ഒന്നാം തരത്തിലെ പുസ്തകങ്ങൾ രണ്ടായിരം കോപ്പികൾ മാത്രമാണ് അച്ചടിച്ചത്. തികയാത്ത പുസ്തകങ്ങൾ അദ്ധ്യാപകർ ഫോട്ടോ സ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ക്ക് നല്കിയിരുന്നത്. ഒന്നിലും മൂന്നിലും ഈ വര്‍ഷം സംസ്കൃത പഠനം ആരംഭിച്ചെങ്കിലും പരീക്ഷ നടത്തുവാനുള്ള ചോദ്യക്കടലാസുകൾ വിതരണം ചെയ്യുന്നതിനായി ഇതുവരെ തയ്യാറാക്കിയിട്ടുപോലുമില്ല. അധികാരികളുടെ ഭാഗത്ത്‌ നിന്ന് സംസ്കൃതത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ആവശ്യപ്പെടുന്നു.
                                                         25-03-2015

 केरल संस्कृताध्यापक फेडरेषन् KERALA SANSKRIT TEACHERS FEDERATION www.kstfedu.org
(Reg As per GO (MS) 52/89G Edn.Tvm Dated24-05-1989)


മാതൃഭൂമി 26-03-2015 


Sanskrit Books संस्कृतग्रन्थाः