KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

സംസ്കൃതം പാഠപുസ്തകങ്ങള്‍ സമയത്ത് വിദ്യാലയങ്ങളില്‍ എത്തുമോ?


കൊച്ചി : കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും പുസ്തകങ്ങള്‍സമയത്ത് വിദ്യാലയങ്ങളില്‍ എത്തിയില്ലെങ്കില്‍ സംസ്കൃത പഠനം അവതാളത്തിലാകുമെന്ന് അധ്യാപകര്‍ ആശങ്കപ്പെടുന്നു. കേരളത്തിലുടനീളം അദ്ധ്യാപകര്‍ക്ക് നല്കുന്ന അവധിക്കാല പരിശീലനക്കളരിയിലാണ് അവര്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം പുസ്തകങ്ങളുടെ ഫോട്ടോ കോപ്പികള്‍ സ്വന്തം ചെലവില്‍എടുത്തു നല്കിയാണ്അദ്ധ്യാപകര്‍ പഠിപ്പിച്ചത് ഒന്ന്, മൂന്ന്, അഞ്ച്, എഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം പുതുക്കിയതെങ്കില്‍ രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുസ്തകങ്ങളാണ് ഈ വര്‍ഷം മാറുന്നത്. കഴിഞ്ഞവര്‍ഷം അദ്ധ്യാപകര്‍ക്ക് നല്കേണ്ടിയിരുന്ന പുതുക്കിയ പുസ്തകങ്ങളുടെ കൈപ്പുസ്തകം വര്‍ഷാവസാനപരീക്ഷയ്ക്ക് തൊട്ടു മുമ്പ് മാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. ഇപ്പോഴും വിതരണം പൂര്‍ത്തിയായിട്ടുമില്ല. ഈ അവസ്ഥയില്‍ ഇതുവരെ അച്ചടി പൂര്‍ത്തിയാക്കാത്ത പുതിയപുസ്തകങ്ങളുടെ വിതരണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അദ്ധ്യാപകര്‍ ചോദിക്കുന്നു. അധ്യാപകരുടെ അവധിക്കാല പരിശീലന കളരിയില്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നത് പ്രൂഫ്‌ നോട്ടം പൂര്‍ത്തിയാകാത്ത പുസ്തകങ്ങളുടെ ഡി ടി പി പ്രിന്റ്‌ ഔട്ട്കളാണ്. അദ്ധ്യാപക പരിശീലനത്തിന്റെയും പുസ്തക നിര്‍മാണത്തിന്റെയും ചുമതല SERT ക്കാണ്. സംസ്കൃതഭാഷയോടും ഭാരതസംസ്കാരത്തോടും ആദരവില്ലാത്തവരാണ് ഇന്ന് ഈ ഡിപ്പാര്‍ട്ടുമെന്റിന്റെ ചുക്കാന്‍ പിടിക്കുന്നതെന്ന് അദ്ധ്യാപകര്‍ കുററപെടുത്തി. പരിശീലന പരിപാടി നേരിട്ടു വിലയിരുത്താന്‍ എത്തിയ സംസ്ഥാന അധികാരികളുടെ മുമ്പിലുംഅധ്യാപകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഉടനെ തന്നെ പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കണമെന്നും വിദ്യാലയം തുറക്കും മുമ്പ് പുസ്തകവിതരണം പൂര്‍ത്തിയാക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ മാത്രം സംസ്കൃതം പഠിക്കാന്‍ ചേര്‍ന്നവര്‍ 25,000ത്തോളം വരും. ഈവര്‍ഷം കൂടുതല്‍ കുട്ടികള്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്കൃതാധ്യാപക ഫെഡറേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.


Sanskrit Books संस्कृतग्रन्थाः