KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ 2015-16

പഠിപ്പിക്കാൻ പാഠപുസ്തകമില്ല
അധ്യാപകരുടെ സമരത്തിന് വിദ്യാർത്ഥി ഉദ്ഘാടകൻ
Report From മാതൃഭൂമി 28-06-2015
എറണാകുളം:
കേരള സംസ്കൃത അധ്യാപകഫെഡറേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ യ്ക്ക് എറണാകുളം ജില്ലയിൽ ഉദ്ഘാടകനായി എത്തിയത്ആറാം ക്ലാസ് വിദ്യാർഥി വിഷ്ണു ഹരി.
ആറാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന്റെ ഫോട്ടോ കോപ്പിയിൽ നിന്നും ഒന്നാമത്തെ പാഠമായ മാമക ദേശ: എന്ന കവിത ആലപിച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
വിദ്യാലയം തുറന്ന് ഒരു മാസമായിട്ടും പാഠപുസ്തകവും അധ്യാപകർക്കുള്ള കൈപ്പുസ്തകവും ലഭ്യമാകാത്ത സാഹചര്യത്തിൽ സമരത്തിന്റെ പാതയിലേക്ക് അധ്യാപകർ എത്തുകയായിരുന്നു.
LP തലത്തിൽ അനുവദിച്ച സംസ്കൃതം പീരിയഡുകൾ ഫിക്സേഷന് പരിഗണിക്കുക
അധ്യാപക വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക പാർട്ട് ടൈം സർവീസ് എല്ലാ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക ഹയർ സെക്കൻററി ജൂണിയർ അധ്യാപകരുടെ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കുക
ഹയർ സെക്കന്ററി മേഖലയിൽ 3 ഭാഷകൾ മതിയെന്ന ഭാഷാ വിരുദ്ധ സമീപനം ഉപേക്ഷിക്കുക പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക സംസ്കൃതം ഓറിയൻറൽ സ്കൂളുകളുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം .
യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അയ്യമ്പുഴ ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ പി.രതിദേവി, എസ്.രവികുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എൻ പ്രതാപൻ സ്വാഗതവും ശ്രീമതി കെ.വി ജിഷ നന്ദിയും പറഞ്ഞു
ക​ണ്ണൂര്‍-  യുവ മോര്‍ച്ച സ്റ്റേറ്റ് വൈസ്പ്രസിഡന്റ് ബിജു വെള്ളക്കുഴി ധർണ ഉദ്ഘാടനം ചെയ്തു സി.പി. സനല്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി .


 കോഴിക്കോട്- ഉദ്ഘാടനം ശ്രീ. പുരുഷന്‍ കടലു​​ണ്ടി (എം.എല്‍.എ) കൂടുതല്‍ ഫോട്ടോകള്‍ക്ക്




മലപ്പുറം

Sanskrit Books संस्कृतग्रन्थाः