यू.पि. स्कूल् मध्येसंस्कृत-अध्यापिका भवति। "तोनियपोलोरु पुऴ" इति नाम मलयाळकवितासमाहारस्य कृते एवायं पुरस्कारः।
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ .യുവ സാഹിത്യ പുരസ്കാരത്തിന്
കവയിത്രി ആര്യാംബിക അര്‍ഹയായി. തോന്നിയപോലൊരു പുഴ എന്ന സമാഹാരത്തിനാണ്
അവാര്‍ഡ്. അമ്പതിനായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം നവംബര്‍ 14ന്
മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തിൽ കോളേജ് വിഭാഗത്തിൽ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതയ്ക്കു സമ്മാനം കിട്ടി. ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന പുസ്തകത്തിനു അയ്യപ്പപ്പണിക്കർ പുരസ്കാരവും വൈലോപ്പിള്ളി പുരസ്ക്കാരവും ലഭിച്ചു.
കൃതികൾ
- മണ്ണാങ്കട്ടയും കരിയിലയും
- തോന്നിയപോലൊരു പുഴ
പുരസ്കാരങ്ങൾ
- 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം
- വൈലോപ്പിള്ളി പുരസ്ക്കാരം
- വി.ടി.കുമാരൻ പുരസ്ക്കാരം
- മാതൃഭൂമി ആഴ്ച്ചപതിപ്പ് കവിതാ സമ്മാനം
- അയ്യപ്പപ്പണിക്കർ പുരസ്കാരം
- ശ്രീരേഖ പുരസ്ക്കാരം





