KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

शिशु राष्ट्रस्य राष्ट्रपति: ए. पि. जे अब्दुल् कलां महोदयः जनमनेषु अवशिष्टः

മരണം വരെയും കുട്ടികളുടെ രാഷ്ട്രപതി

 बाष्पाञ्जलिः 


  KSTF : മുഗള്‍ ഗാര്‍ഡന്റെ ആര്‍ഭാടത്തേക്കാള്‍ ജനഹൃദയങ്ങളെ പ്രണയിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. രാഷ്ട്രപതിയായി ഭരണം നിയന്ത്രിക്കുന്നതിനേക്കാള്‍ കലാം ഇഷ്ടപ്പെട്ടത് ഒരു ശാസ്ത്രാധ്യാപകനായി ഇന്ത്യയുടെ യുവാക്കള്‍ക്കിടയില്‍ കഴിയാനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം  പോലെ അധ്യാപകനായി വിദ്യാര്‍ഥികള്‍ക്ക് മുന്‍പാകെ പ്രബന്ധം അവതരിപ്പിക്കുമ്പോഴായിരുന്നു  അന്ത്യവും. ലിവബിള്‍ പ്ലാനറ്റ് എന്നതായിരുന്നു വിഷയം. യുവാക്കളും കുട്ടികളുമായിരുന്നു എന്നും കലാമിന്റെ ആവേശം. നാളെയുടെ പൗരന്മാരില്‍ വലിയ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം ഈ പ്രതീക്ഷ ജ്വലിച്ചുനിന്നു.

രാഷ്ട്രപതിമാരുടെയും രാഷ്ട്രീയക്കാരുടെയും പതിവ് വിരസ പ്രസംഗങ്ങള്‍ക്ക് പകരം ഓരോ പ്രസംഗവേദിയും ഓരോ ക്ലാസ്മുറിയാക്കുകയായിരുന്നു കലാം. അതുകൊണ്ടുതന്നെ അധ്യാപകന്റെ ശ്രദ്ധയും ശാസ്ത്രജ്ഞന്റെ അറിവും വിളക്കിച്ചേര്‍ത്തിക്കൊണ്ടുള്ള കലാമിന്റെ പ്രസംഗങ്ങള്‍ക്കായി വേദി കാത് കൂര്‍പ്പിച്ചിരുന്നു. വേദിയിലെ കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നതായിരുന്നു കലാമിന്റെ ശൈലി. കുട്ടികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അവരെ അഭിനന്ദിക്കാനും കുശലാന്വേഷണം നടത്താനും കലാം ശ്രദ്ധിച്ചിരുന്നു.
 
"ഹൃദയത്തിൽ ധാർമികതയുണ്ടെങ്കിൽ മൂല്യങ്ങൾക്ക് ഒരിക്കലും വെല്ലുവിളിയുണ്ടാവില്ല. ധാർമികതയുള്ള ഹൃദയത്തിൽ നിന്ന് സുന്ദരമായ വ്യക്തിത്വവും നല്ല വ്യക്തികൾ ചേരുമ്പോൾ ഐക്യമുള്ള കുടുംബവും അവ കൂടിച്വേർന്ന് അച്വടക്കമുള്ള രാജ്യവുമുണ്ടാകും. അച്വടക്കമുള്ള രാജ്യങ്ങൾ ചേരുമ്പോഴാണു സമാധാനമുള്ള ലോകമുണ്ടാകുന്നത്. ധാർമികതയുള്ള വ്യക്തികളെ വാർത്തെടുക്കാൻ രാജ്യത്തിനായാൽ മതി."    -- APJ Abdulkalam--

Sanskrit Books संस्कृतग्रन्थाः