KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.
സംസ്കൃതവാര്‍ത്ത വായനയില്‍
വിദ്യാര്‍ഥികള്‍ക്ക് പരിശീലനം.
എറണാകുളം സര്‍വ്വശിക്ഷാ അഭിയാനും സമ്പ്രതി വാര്‍ത്താ ഓണ്‍ലൈന്‍ പത്രവും സംയുക്തമായി വിദ്യാര്‍ഥികള്‍ക്ക് സംസ്കൃതം വാര്‍ത്തവായനയില്‍ പരിശീലനം നല്കുന്നു. ജില്ലയിലെ 8-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്കുന്നത്. എറണാകുളം ജില്ലയിലെ വിദ്യാലയങ്ങളില്‍ സംസ്കൃതം പഠിക്കുന്നവര്‍ക്കാണ് അവസരം. ഏപ്രില്‍ 20, 21, 22തിയ്യതികളിലാണ് പരിശീലനം നടക്കുന്നത്.

അനുയോജ്യരായ കുട്ടികളുടെ പേര് വിവരം കുട്ടിയുടെ രക്ഷാകര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ സഹിതം വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ samprativartah@gmail.com എന്ന അഡ്രസിലോ www.samprativartah.in എന്ന സൈറ്റിലെ മെയില്‍ ബോക്സ് വഴിയോ അറിയിക്കേണ്ടതാണ്. അവസാന തീയതി മാര്‍ച്ച് 30.

പരിശീലനത്തിനു വരുന്ന കുട്ടികള്‍ സ്കൂള്‍ യൂണിഫോം, IDകാര്‍ഡ് എന്നിവ ധരിച്ചു വരേണ്ടതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്പ്രതി വാര്‍ത്തയില്‍ ആരംഭിക്കുന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ വാര്‍ത്താ അവതാരകരാകാന്‍ അവസരം നല്കും.

*സംസ്കൃത ഭാഷയില്‍ പ്രതിദിന വാര്‍ത്തകള്‍ നല്കുന്ന ലോകത്തിലെ ആദ്യ ഓണ്‍ലൈന്‍ പത്രമാണ് 'സമ്പ്രതി വാര്‍ത്താ:' എറണാകുളം ജില്ലയിലെ സംസ്കൃതം അധ്യാപകരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. എറണാകുളം SSA-യുടെ ഈ വര്‍ഷത്തെ ജില്ലാ അദ്ധ്യാപക-മികവായി സമ്പ്രതി വാര്‍ത്തയെ തെരഞ്ഞെടുക്കുകയും സംസ്ഥാന തലത്തില്‍ ‍ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കകയും ചെയ്തിരുന്നു.



Sanskrit Books संस्कृतग्रन्थाः